ജില്ലാ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ് നടത്തി
കല്‍പ്പറ്റ:പതിനെട്ടാമത് ജില്ലാ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ് കല്‍പ്പറ്റ എം.ജി.ടി ഹാളില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്തു. അടുത്തവര്‍ഷം ജില്ലയിലെ തെരഞ്ഞെടുത്ത സ്കൂളുകളില്‍ പഞ്ചഗുസ്തി പരിശീലനം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.40 ഇനങ്ങളിലായി 150 ലധികം പേര് മത്സരിച്ചു. സംസ്ഥാന നിരീക്ഷകനായി വി.ടി. സമീര്‍ പങ്കെടുത്തു. നവീന്‍ പോള്‍, അശ്വത പ്രമോദ് (സീനിയര്‍), യദു സുരേഷ്, പി.ടി. നിഷ്മ നസ്റിന് (ജൂനിയര്‍) എന്നിവരെ മികച്ച പഞ്ചഗുസ്തിക്കാരായി തെരഞ്ഞെടുത്തു.സമാപന സമ്മേളനത്തില്‍ പഞ്ചഗുസ്തി അസോസിയേഷന് ജനറല്‍ സെക്രട്ടറി ഇ.വി.ഏബ്രഹാം, ഗ്രിഗറി വൈത്തിരി, പി.വി. സുരേഷ്, സതീഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രസിഡന്റ് ജോഷി സിറിയക് സമ്മാന വിതരണം നടത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍