സി.പി.ഐ.എം വിഷുക്കിറ്റ് വിതരണം ചെയ്തു
കല്‍പ്പറ്റ :സി.പി.ഐ.എം കല്‍പ്പറ്റ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാടക്കുന്ന് കോളനിയില്‍ വിഷു വിനോടനുബന്ധിച്ച് ഭക്ഷ്യ സാധനങ്ങളുടെ കിറ്റുകള്‍ വിതരണം ചെയ്തു.ലോക്കല്‍ സെക്രട്ടറി സി കെ ശിവരാമന് കിറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.രുഗ്മിണി അധ്യക്ഷയായിരുന്നു. പി.സി നൗഷാദ്,പി.ആര് നിര്‍മല,പി.ആര് ശശികുമാര്‍,വി.എം റഷീദ്, പി.എം ഷംസുദ്ദീന്, ടി.ജി ബീന, എം.ടി ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍