കഞ്ചാവുമായി 2 യുവാക്കള്‍ പിടിയില്‍
മാനന്തവാടി എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ എം കെ സുനിലിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയില്‍ കാറില്‍ കഞ്ചാവ് കടത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു.കാഞ്ഞിരപ്പള്ളി പി.പി ഹൗസ് ജോസഫ് ചാക്കോ (24 ), വൈക്കം സൗത്ത് ഗേറ്റ് സഞ്ജയ് സണ്ണി (23) എന്നിവരാണ് 300 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്. കഞ്ചാവ് കടത്തിയ കെ.എല്‍ 34 4215 നമ്പര്‍ കാറും കസ്റ്റഡിയിലെടുത്തു.പ്രതികളെ മാനന്തവാടി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കക ല്‍ ഹാജരാക്കി. വാഹന പരിശോധന സംഘത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ എംകെ സുനില്‍, പ്രിവന്റീവ് ഓഫിസര്‍ അനീഷ് ജോസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മന്‍സൂര്‍അലി, എം ബി ഹരിദാസ് , അജേഷ് വിജയന് ,എക്സൈസ് ഡ്രൈവര്‍ രമേശ്ബാബു, എന്നിവര്‍ ഉണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍