ജൈവ പച്ചക്കറിക്കൃഷിയില്‍ നൂറു മേനിയുമായി കുടുംബശ്രീ അംഗങ്ങള്‍
പുല്‍പ്പള്ളി:ജൈവ പച്ചക്കറിക്കൃഷിയില്‍ നുറു മേനി വിളവുമായി മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍ വിഷുവിനെ വരവേല്‍ക്കുകയാണ്.ഇവര്‍ക്ക് പിന്തുണയുമായി കൃഷിഭവനുമുണ്ട്.അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കീടനാശിനി നിറഞ്ഞ പച്ചക്കറികള്‍ കഴിക്കുന്നതുമൂലം ഉണ്ടാകുന്ന രോഗങ്ങളെ ചെറുക്കുക എന്ന പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ ഉല്പാദിപ്പിക്കുക എന്ന സന്ദേശത്തിന്റെ ഭാഗമായാണ് വിഷു വിപണിയെ മുന്നില്‍ കണ്ട് മുള്ളന്‍കൊല്ലി പഞ്ചായത്തിലെ 18 വാര്‍ഡുകളിലെ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്ജൈവ കൃഷി ഒരുക്കിയത്.20 ഓളം വിവിധയിനത്തില്‍പ്പെട്ട ജൈവ പച്ചക്കറിയാണ് വില്പനക്കായി കൊണ്ടുവന്നിരിക്കുന്നത് .ക്യഷി വകുപ്പിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും സഹകരണത്തോടെ നടപ്പിലാക്കിയ ജൈവ പച്ചക്കറി കൃഷി വിജയം കണ്ടതില്‍ തങ്ങള്‍ പൂര്‍ണ്ണ തൃപ്തരാണെന്നും അംഗങ്ങള്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍