സ്നേഹ വീടിന് തറക്കല്ലിട്ടു
ബാവലി യു.പി സ്കൂളും കുവൈത്ത് ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ ജനറല്‍ മര്‍ച്ചന്റ് ആന്റ് കോണ്ട്രാക്ടിംഗ് കമ്പനിയും ചേര്‍ന്ന് സ്ക്കൂളിലെ സനീഷ്, സഞ്ജിത് എന്നീ വിദ്യാര്‍ഥികള്‍ക്കായി നിര്‍മ്മിച്ചുനല്‍കുന്ന സ്നേഹ വീടിന് തറക്കല്ലിട്ടു. തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് മായാവതിയാണ് തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചത്.സനീഷും സഞ്ജിതും ബാവലി ഗവ. യു പിയിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികളാണ്.ഇവര്‍ മാതാപിതാക്കളായ സീനയോടും ചന്ദ്രനുമോടൊപ്പം കര്‍ണ്ണാടക ഭാഗത്തെ വനത്തില്‍ കുടില്‍ കെട്ടിയാണ് ഇപ്പോള്‍ താമസിക്കുന്നത് . ചന്ദ്രനും സീനയ്ക്കും മൂന്നാമത് ഒരു കുട്ടി കൂടിയുണ്ട്. മുളകൊണ്ടു കെട്ടിയ കുടിലിന് മേല്‍ക്കൂരയായി കീറിയ പ്ലാസ്റ്റററിക്ക് ഷീറ്റ് മാത്രമാണുള്ളത്. കൂടാതെ സനീഷ് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയുമാണ്. ഇവരുടെ ദയനീയാവസ്ഥ കണ്ട സ്ക്കൂള് അധികൃതരാണ് ഇവര്‍ക്കൊരു വീട് ഒരുക്കി നല്‍കുന്നതിനെ പറ്റി ചിന്തിച്ചത്. തുടര്ന്ന്സ്ക്കൂളിനടുത്ത് നാല് സെന്റ് സ്ഥലം വാങ്ങി പുതിയ വീട് പണി ആരംഭിക്കുകയായിരുന്നു . സ്കൂള്‍ അധികൃതരുടെ ഇടപെടലിന് തുടര്‍ന്ന് കുവൈത്തിലെ ഗ്ലോബല്‍ ഇന്റര്‍നാഷനല്‍ ജനറല്‍ ട്രേഡിങ്ങ് ആന്റ് കോണ്‍ട്രാക്ടിങ്ങ് കമ്പനി ജനറല്‍ മാനേജര്‍ എരിഞ്ചേരി റാഫേല്‍ ജോസാണ് അഞ്ചു ലക്ഷം രൂപ വീടിനുള്ള ധനസഹായം നല്‍കിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍