പടക്ക വില്‍പ്പന ആരംഭിച്ചു.
മാനന്തവാടി:നോര്‍ത്ത് വയനാട് കോ.ഓപ്പറേറ്റീവ് റബ്ബര്ആന്റ് അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഷുവിനോടനുബന്ധിച്ചുള്ള പടക്ക വില്‍പ്പന ആരംഭിച്ചു.ചെറ്റപ്പാലത്തെ വില്‍പ്പനശാലയില്‍ ഡയറക്ടര്‍ അഡ്വ.ശ്രീകാന്ത് പട്ടയന്‍ ആദ്യ വില്‍പ്പന നടത്തി ഉല്‍ഘാടനം ചെയ്തു.ടി.എ.റെജി അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എ.ഗിരിജ,കെ.ബാലനാരായണന്‍,എന്‍.കെ.രാധാകൃഷ്ണന് 'എ.എം.നിഷാന്ത് എന്നിവര്‍ സംസാരിച്ചു.വൈവിധ്യമാര്‍ന്ന പടക്കങ്ങളും പൂത്തിരികളുമടക്കം മിതമായ നിരക്കിലാണ് വില്‍പ്പന നടത്തുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍