മികവുത്സവം നടത്തി
കുഞ്ഞോം എ.യു.പി.സ്ക്കൂള് മികവുത്സവം തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ ബാബു ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് പി.കേശവന് അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റര് എം.ഐ മോഹന്‍ സ്വാഗതം പറഞ്ഞു.കുട്ടികള്‍ തയ്യാറാക്കിയ മികവുകള്‍ കോറോം ടൗണില്‍ അവതരിപ്പിച്ചു.മികവതരണത്തിന്റെ ഉദ്ഘാടനം തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാറ്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ മൈയ് മൂനത്ത് ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ സിന്ധു ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് കെ.പി.ശിവന് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.ടി.അഷറഫ് നന്ദിയും രേഖപ്പെടുത്തി മികവ് അവതരണത്തിന് ശേഷം എ.സി.മാത്യൂസിന്റെ നേതൃത്വത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍