തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി സര്‍വ്വാണി മലയില്‍ വീട്ടില്‍ മോഹനന് (48) ആണ് മരിച്ചത്. ഇന്ന് രാത്രി 7 മണിയോടെ അപ്പപ്പാറ പുലിവാല് വളവില്‍ വെച്ചാണ് സംഭവം. ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ മോഹനന് കുഴഞ്ഞു റോഡിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് ഓട്ടോ സമീപത്തെ പോസ്റ്റിലിടിച്ച് നില്ക്കുകയായിരുന്നൂവെന്ന് ഓട്ടോയിലുണ്ടായിരുന്ന ബന്ധു പറഞ്ഞു. മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പനവല്ലിയിലെ അംഗന്‍വാടി ടീച്ചര്‍ സുശീലയാണ് ഭാര്യ. അനുശ്രീ, അമല്‍ എന്നിവര്‍ മക്കളാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍