കെ.എം.സി.സി ഷിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതി കുറ്റിയടിക്കല്‍ കര്‍മ്മം
മാനന്തവാടി ഗ്ലോബല്‍ കെ.എം.സി.സി ആറ് പഞ്ചായത്തുകളിലായി നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ കുറ്റിയടിക്കല്‍ കര്‍മ്മം കേരള വഖഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് റഷീദലി ഷിഹാബ് തങ്ങള്‍ പീച്ചങ്കോട് നിര്‍വ്വഹിച്ചു. പള്ളിക്കല്‍ കമ്മോത്ത് നിര്‍മ്മിക്കുന്ന കിണറിന്റെ പണിയുടെ തുടക്കം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എന്‍.നിസാര്‍ അഹമ്മദ് നിര്‍വ്വഹിച്ചു. കൂളിവയല്‍ നിര്‍മ്മിക്കുന്ന കിണറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ അസ്മത്ത് നിര്വ്വഹിച്ചുമുഹമ്മദലി വാളാട് അദ്ധ്യക്ഷത വഹിച്ചു. യുസഫ് മുതിര സ്വാഗതം ആശംസിച്ചു.ഹമീദ് കോറോം, മുഹമ്മദ് റാഫി പള്ളിക്കല്‍,പടയന്‍ മുഹമ്മദ്,ഹാരിസ് കാട്ടിക്കുളം,പി.വി.എസ് മൂസ,മമ്മൂട്ടി മാസ്റ്റര്‍, ഇജ മൊയ്തീന്,വള്ളിയാട്ട് ആവ,മോയി കാസിം,പി.കെ അമീന്, മമ്മുട്ടി കുഞ്ഞിപീടിക,കബീര്‍ മാനന്തവാടി പങ്കെടുത്തു.റാഷിദ് തേറ്റമല നന്ദി പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍