കുനിങ്ങാരത്ത് കുടുംബ സംഗമം
മാനന്തവാടി :കുനിങ്ങാരത്ത് കുടുംബ സംഗമം ഏപ്രില്‍ 15 ഞായറാഴ്ച വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുമെന്ന് ബന്ധപ്പെട്ടവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.വിദ്യാഭ്യാസം ചികിത്സാ സഹായങ്ങള്ആതുര സേവന രംഗത്തെ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്നതിന് സംഗമത്തില്‍ വെച്ച് ട്രസ്റ്റ് രൂപീകരിക്കും.ഞായറാഴ്ച രാവിലെ 10 മണിക്ക് ഒ ആര്‍കേളു എം എല്‍ എ സംഗമം ഉദ്ഘാടനം ചെയ്യും.സി മമ്മൂട്ടി എംഎല്‍എ, ഐ.സി ബാലകൃഷ്ണന് എം.എല്‍.എ പി ഹസ്സന് മുസ്ലിയാര് കെ സി ആലി കെ എം ആലി എന്നിവര്‍ സംബന്ധിക്കും.11 മണിക്ക് കുടുംബ ബന്ധങ്ങളുടെ പവിത്രതയും അനിവാര്യതയും എന്ന വിഷയത്തില്റാഷിദ് ഗസ്സാലി കൂളിവയല്‍ ക്ലാസ്സെടുക്കുംനാസര് കുനി ങ്ങാരത്ത് കര്‍മ്മ പദ്ധതിയും അബൂട്ടി പൂനൂര് കുടുംബ ചരിത്രവും അവതരിപ്പിക്കുംകെ സി കുഞ്ഞബ്ദുള്ള ഹാജി എ കെ ഇബ്രാഹിം എന്നിവര്‍ സംബന്ധിക്കുംപത്രസമ്മേളനത്തില് കെ എം ആലിഎകെ ഇബ്രാഹിം കെ സി ആലികെസി കെ നജ്മുദ്ദീന് ഹംസ കുഞ്ഞോം ഇ കെ മുഹമ്മദലി എന്നിവര്‍ സംബന്ധിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍