കിണര്‍ ഉദ്ഘാടനം ചെയ്തു
കമ്പളക്കാട് ജനമൈത്രി പോലീസിന്റെയും ,കല്‍പ്പറ്റ ഡി.വൈ.എസ്.പി പ്രിന്‍സ് എബ്രഹാമിന്റെയും നേതൃത്വത്തില്‍ പനമരം പഞ്ചായത്തിലെ ചാളക്കര കോളനി നിവാസികള്‍ക്ക് നിര്‍മ്മിച്ചുനല്‍കിയ കിണറിന്റെ ഉദ്ഘാടനം കല്‍പ്പറ്റ ഡി.വൈ.എസ്.പി പ്രിന്‍സ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ പനമരം പഞ്ചായത്ത് പ്രസിഡണ്ടും വാര്‍ഡ് മെമ്പറുമായ സീന സാജന് അദ്ധ്യക്ഷത വഹിച്ചു.ചടങ്ങില്‍ കിണര്‍ നിര്‍മ്മിക്കാന്‍ സ്ഥലം സംഭാവന ചെയ്ത മഠത്തില്‍ ജോണിനെ ആദരിച്ചു.കമ്പളക്കാട് എസ്.ഐ ജോസ്.ടി.ജെ ,എസ്.റ്റി പ്രമോട്ടര്‍ ഗീത ,സജി, എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍