എം.എസ്.എഫ് ഓണ്‍ലൈന്‍ ഡോക്യുമെന്റേഷന് തുടക്കമായി
കല്‍പ്പറ്റ:എം.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണ്‍ലൈന്‍ ഡോക്യുമെന്റേഷന് തുടക്കമായി. യൂണിറ്റ്, ക്യാമ്പസ്, പഞ്ചായത്ത്, നിയോജക മണ്ഡലം ഭാരവാഹികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി രൂപം കൊടുത്ത ഓണ്‍ലൈന്‍ ഡോക്യുമെന്റേഷന് പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കിഴരിയൂര്‍ നിര്‍വ്വഹിച്ചു.ഏപ്രില്‍ 20 ന് മുമ്പായി പ്രത്യേക ലിങ്കുകളില്‍ വിവരങ്ങള്‍ നല്കി വിവിധ ഘടകങ്ങളിലെ എം.എസ്.എഫ് കമ്മിറ്റികള്‍ പദ്ധതിയുടെ ഭാഗമായി രജിസ്റ്റര്‍ ചെയ്യും.സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.നവാസ്, സെക്രട്ടറി നിഷാദ് കെ സലീം, ജില്ലാ പ്രസിഡണ്ട് ലുഖ്മാനുല്‍ ഹക്കീം വി.പി.സി, ജനറല്‍ സെക്രട്ടറി മുനീര്‍ വടകര, ട്രഷറര്‍ അസീസ് വെള്ളമുണ്ട, പി.എ.മുജീബ്,അസറുദ്ധീന് കല്ലായി, അബ്ബാസ് വാഫി,മുനവ്വറലി സാദത്ത്, സഫ് വാന്‍ വെള്ളമുണ്ട, ഷഫീഖ് അണിയാരത്ത്, ഫായിസ് തലക്കല്‍, നിസാം വെള്ളമുണ്ട, നബീല്‍ നെല്ലിയമ്പം എന്നിവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍