ഭര്‍തൃമതിയും അധ്യാപികയുമായ യുവതി തീ പൊള്ളലേറ്റ് മരിച്ചു
പേരിയ:പേര്യ പാറത്തോട്ടം കുരിശു മൂട്ടില് പരേതനായ മാത്യു ഷീല ദമ്പതികളുടെ മകളും പേര്യയിലെ സിവില്‍ എഞ്ചിനീയര്‍ ചെറുവത്ത് വിനീതിന്റെ ഭാര്യയുമായ റോണി കെ മാത്യു (30) വാണ് മരിച്ചത്. റോണിയെ ഇന്നലെ വൈകുന്നേരത്തോടെയാണ് ദേഹത്ത് പെട്രോളൊഴിച്ച് കത്തിയ നിലയില്‍ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീടിന് പുറത്തുള്ള ശുചിമുറിയില്‍ നിന്നും ദേഹത്ത് തീപിടിച്ച നിലയില്‍ പുറത്തേക്ക് ഓടി വന്ന റോണിയെ ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് തീയണച്ച ശേഷം ജില്ലാശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. 90 ശതമാനത്തോളം പൊള്ളലേറ്റ റോണിയെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയും തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മരണപ്പെടുകയുമായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക സൂചന. തവിഞ്ഞാല്‍ സെന്റ് തോമസ് യു പി സ്ക്കൂള് അധ്യാപികയായ റോണിക്ക് രണ്ട് മാസം പ്രായമുള്ള ഒരു കുട്ടിയുമുണ്ട്. ടോണി കെ മാത്യു ഏക സഹോദരനാണ്. സംസ്ക്കാരം ഇന്ന് വൈകുന്നേരത്തോടെ പാറത്തോട്ടം സെന്റ് മേരിസ് പള്ളി സെമിത്തേരിയില്‍ നടക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍