നാടിന്റെ അഭിമാനതാരങ്ങള്‍ക്ക് മാനന്തവാടി നഗരസഭയുടെ സ്വീകരണം നാളെ
മാനന്തവാടി: ദേശീയ ചാമ്പ്യന്മാരായ കേരള വുമണ്‍ അണ്ടര്‍ 23 ക്രിക്കറ്റ്ടീം ക്യാപ്റ്റന്‍ മാനന്തവാടി സ്വദേശിനി സജ്നാ സജീവനെയും മറ്റ്കായികതാരങ്ങളെയും നാളെ (ഏപ്രില്‍ 12) നഗരസഭയുടെ നേതൃത്വത്തില്‍ ആദരിക്കും.ആദ്യമായാണ്കേരള വനിതാ ക്രിക്കറ്റ് ടീം ദേശീയതലത്തില്‍ ബിസിസിഐയുടെ അഖിലേന്ത്യടൂര്ണമെന്റില് ചാമ്പ്യന്മാരാകുന്നത്. മാനന്തവാടി നഗരസഭ ക്ഷേമകാര്യസ്ഥിരം കമ്മിറ്റി അധ്യക്ഷ ശാരദാ സജീവന്റെയും മാനന്തവാടിയിലെ ഓട്ടോ തൊഴിലാളികളായ സജീവന്റെയും മകളാണ് സജ്ന. മാനന്തവാടി സ്വദേശിനി മിന്നുമണിയും, മീനങ്ങാടി സ്വദേശിനി ദൃശ്യയും ടീം അംഗങ്ങളാണ്.വയനാടിന്റെ അഭിമാനമുയര്‍ത്തിയ ക്രിക്കറ്റ് താരങ്ങളായ സജ്ന സജീവന്,മിന്നുമണി, ദൃശ്യ എന്നിവരെയും, പവര്‍ലിഫ്റ്റിംഗില്‍ ഏഷ്യന്‍ വെങ്കലമെഡല്‍ ജേതാവ് എം.എസ്.അമര്‍ത്യ, നാഷണല്‍ സിവില്‍ സര്വ്വീസ്കായികമേളയില് ഗുസ്തിയില്‍ വെങ്കലമെഡല്‍ ജേതാവായ കെ.എ.സിറാജ്, കേരളവുമണ് ക്രിക്കറ്റ് ടീം സഹപരിശീലകന്‍ ജസ്റ്റിന് ഫെര്‍ണാണ്ടസ് എന്നിവരെയും നാളെ വൈകിട്ട് നാലിന് ഗാന്ധിപാര്‍ക്കില്‍ വെച്ച്ആദരിക്കും. പരിപാടിയില്എംഎല്എമാരായ സി.കെ. ശശീന്ദ്രന്, ഐ.സി ബാലകൃഷ്ണന്, ഒ.ആര്. കേളു, സബ് കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് സിനിമാതാരംഅബുസലിം തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുമെന്ന് നഗരസഭാ ഉപാധ്യക്ഷ പ്രദീപ ശശി, സ്ഥിരം സമിതി അധ്യക്ഷരായ പി.ടി. ബിജു, കടവത്ത് മുഹമ്മദ് എന്നിവര്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍