സജ്ന സജീവന് സ്വീകരണം നല്കി
മാനന്തവാടി:വയനാട് ബുള്ളറ്റ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ക്രിക്കറ്റ് താരം സജ്ന സജീവന് സ്വീകരണം നല്കി.30 ഓളം ബുള്ളറ്റുകളുടെ അകമ്പടിയോടെ നഗരപ്രദക്ഷണത്തിന് ശേഷം മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ വെച്ച് നടന്ന സ്വീകരണ യോഗത്തില്‍ മാനന്തവാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കെ.മണി സജ്നയ്ക്ക് ഉപഹാരം കൈമാറി.യോഗത്തില്‍ വയനാട് ബുള്ളറ്റ് ക്ലബ്ബ് പ്രസിഡന്റ് ഷിബി നെല്ലിച്ചുവട്ടില്‍ അദ്ധ്യക്ഷത വഹിച്ചു.കെ .ഉസ്മാന് ,പ്രദീപ് ക്ലാസ്സിക്ക്, ബാബു പായിക്കാടന്‍,ഷിഹാബുദ്ദീന്,സോഫി സി.എം,സൂര്യ മഹേഷ്,രമേഷ് എം.പി,അജി കൊളോണിയ,മനീഷ് പനമരം എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍