ശാരീരിക വൈകല്യമുളളവര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തു
കല്‍പ്പറ്റ:കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ശ്രവണസഹായി, ശാരീരിക വൈകല്യമുളളവര്‍ക്ക് വാക്കിംഗ് സ്റ്റിക്ക്,വീല്‍ചെയര്‍ എന്നിവ വിതരണം ചെയ്തു.ക്ഷേമകാര്യം ചെയര്മാന് എം.സെയ്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ.ഹനീഫ മുഖ്യപ്രഭാഷണം നടത്തി.എം.ഒ.ദേവസ്യ,ബിന്ദു പ്രതാപന്,ടി.പി.അയ്യപ്പന്,എന്‍.എസ്.വിജയകുമാരി,കൊച്ചുറാണി ജോസഫ്,സലീം മേമ്മന,പി.ചിത്രകുമാര്‍,കെ.വേലായുധന്,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.സരുണ്‍,ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ.പി.രാജശ്രീ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍