കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം കാഞ്ഞിരത്തിനാല്‍ ജോര്‍ജ്ജിന് പിന്തുണ പ്രഖ്യാപിച്ചു.
കല്‍പ്പറ്റ: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ കാഞ്ഞിരത്തിനാല്‍ ജോര്‍ജ്ജിനെ അദ്ദേഹത്തിന്റെ സമരപന്തലില്‍ സന്ദര്‍ശിക്കുകയും അദ്ദേഹത്തിന്റെ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.ജില്ലാ പ്രസിഡണ്ട് കെ.വി.മാത്യു, സെക്രട്ടറി പി.കൃഷ്ണന്, വൈസ് പ്രസിഡണ്ട് വി.മൂസ്സ ഗൂഡലായി എന്നിവര്‍ സന്നിഹിതരായിരുന്നു. ജോര്‍ജ്ജിന്റെ സമരം വിജയിപ്പിക്കുന്നതിന് വേണ്ടി വയനാട് ജില്ലയിലെ മുതിര്‍ന്ന പൗരന്മാര് രംഗത്തിറങ്ങി പ്രവര്‍ത്തിക്കുമെന്ന് ഭാരവാഹി കള്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍