'ആശ്രയ' ഡയാലിസിസ് പദ്ധതി ഉദ്ഘാടനം
ബത്തേരി:കുവൈറ്റ് വയനാട് അസോസിയേഷന് എം.ഇ.എസ് കെ.എം.എച്ച്.എം ഹോസ്പ്പിറ്റലുമായി ചേര്‍ന്ന് വയനാട്ടിലെ നിര്‍ദ്ധനരും നിരാലംബരുമായ ഡയാലിസിസ് രോഗികള്‍ക്കായി സമര്‍പ്പിക്കുന്നു 'ആശ്രയ' ഡയാലിസിസ് പദ്ധതിയുടെ ഉദ്ഘാടനം ഏപ്രില്‍ 14 ശനിയാഴ്ച്ച 3.30 ന് എം.ഇ.എസ്ഹോസ്പ്പിറ്റല് ഹാളില്‍ വെച്ച് നടക്കും.റവ.ഫാ.ഡോ.ഷിബു കുറ്റിപറിച്ചേല്‍ പദ്ധതിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും.കുവൈറ്റ് വയനാട് അസോസിയേഷന് പ്രതിനിധികള്‍, ആശുപത്രി മാനേജ്മെന്റ് പ്രധിനിതികള്‍ സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവര്‍ പ്രസ്തുത ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.സാമൂഹിക നന്മ ഉള്‍ക്കൊണ്ടുകൊണ്ട് ജില്ലയില്‍ ആദ്യപടിയായി 10 ലക്ഷം രൂപയാണ് പ്രോജക്ടിന് വകയിരുത്തിയത് .കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:ജലീല്‍ വാരാമ്പറ്റ പ്രസിഡന്റ് :94919093,റെജി ചിറയത്ത് സെക്രട്ടറി:8606524580,ജോമോന് ജോസ് ഖജാന്‍ജി:97636346,ഷിബു സി മാത്യു ആശ്രയ കണ്‍വീനര്‍:51254242,റോയ് മാത്യു ആശ്രയ വയനാട് ജില്ലാ സമിതി കണ്‍വീനര്‍:9526240610
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍