ആരോഗ്യ ഇന്‍ഷൂറന്‍സ് ;ജനംവലയുന്നു:ബിജെപി
കല്‍പ്പറ്റ:ആരോഗ്യ ഇന്‍ഷൂറന്‍സ് കൊണ്ട് വയനാട്ടിലെ പാവപ്പെട്ട രോഗികള്‍ക്ക് യാതൊരു ഗുണവും ഇല്ലാത്തത് ഗവണ്മെന്റിന്റെ പിടിപ്പുകേടാണെന്ന് ബിജെപി കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി ആരോപിച്ചു .ആധുനിക സൗകര്യമുഉള്ള ഒരു ഹോസ്പ്പിറ്റലിലും ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് സ്വീകരിക്കുന്നില്ല .ഇതുമൂലം നിരവധി രോഗികള്‍ ,കാര്‍ഡ് ഉണ്ടായിട്ടും ചികിത്സ നിഷേധിക്കുന്ന അവസ്ഥതയാണ് കുടിശ്ശിക ഗവണ്മെന്റ് കൊടുക്കാത്തതുമൂലമാണ് ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് സ്വീകരിക്കാത്തതെന്നാണ് ഹോസ്പ്പിറ്റലുകളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞതെന്നും ബി.ജെ.പി.മെഡിക്കല്‍ കോളേജ് ഇല്ലാത്ത വയനാട്ടില്‍ ,ഇത് മൂലം രോഗികളുടെ ചികിത്സ മുടക്കുന്നത് ജനങ്ങളോടുള്ള വെല്ല്ലുവിളിയാണ് കണ്ണടക്കും ,മറ്റു ചികിത്സ ചിലവുകള്‍ക്കും ഭീമമായ തുക എഴുതി എടുക്കുന്ന ആരോഗ്യ മന്ത്രീ ,വയനാട്ടിലെ രോഗികളോട് കാണിക്കുന്ന അനീതി പൊറുക്കാനാവില്ല .എത്രയും പെട്ടന്ന് ശാശ്വത നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി ബിജെപി മുന്നോട്ടിറങ്ങും .യോഗത്തില്‍ ആരോടാ രാമചന്ദ്രന് അധ്യക്ഷത വഹിച്ചു ,കെ എം പൊന്നു ,പി ആര് ബാലകൃഷ്ണന് ,ടി എം സുബീഷ് ,എം പി സുകുമാരന്‍ ,വി കെ ശിവദാസന്‍ .കെ എം ഹരീന്ദ്രന്‍ ,കെ അനന്ദന് . എംകെ രാമദാസ് . വി പി സത്യന് എന്നിവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍