എസ്.കെ.എസ്.ബി.വി ഗ്രാന്റ് എക്സിബിഷന് നടത്തി
മാനന്തവാടി: ഏപ്രില്‍ 20ന് പനമരത്ത് നടക്കുന്ന സമസ്ത ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മാനന്തവാടി റെയ്ഞ്ച് എസ്.കെ.എസ്.ബി.വി പൈതൃകം18 ഗ്രാന്റ് എക്സിബിഷന് സംഘടിപ്പിച്ചു.പാണ്ടിക്കടവ് തഹിയ്യത്തുല്‍ ഇസ്ലാം മദ്രസ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം ഒ.ആര് കേളു എം.എല്‍.എ നിര്‍വഹിച്ചു.കരകൗശലം, ശാസ്ത്രമേള, പുരാവസ്തു ശേഖരം, മണ്കലനിര്മ്മാണം, മകാരം മത്തായിയുടെ അക്ഷര മായാജാലം ഒട്ടക,കുതിര സവാരി, തുടങ്ങിയ പതിനഞ്ചോളം ശ്രദ്ദേയമായ സ്റ്റാളുകളാണ് എക്സിബിഷനില്‍ ഒരുക്കിയത്. റെയ്ഞ്ച് പ്രസിഡന്റ് ഉമര്‍ ദാരിമി അദ്ധ്യക്ഷതവഹിച്ചു.സെക്രട്ടറി ഹനീഫ റഹ്മാനി പ്രര്‍ത്ഥന നടത്തി.അഷ്റഫ് ഫൈസി മുഖ്യപ്രഭാഷണം നടത്തി.മര്‍ച്ചന്റ്സ് അസോസിയേഷന് സെക്രട്ടറി ഉസ്മാന്,എടവക പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജുമുദ്ദീന്‍,വാര്‍ഡ് കൗണ്‍സില്‍ ജയപ്രകശ്,റഷീദ് പടയന്‍,ജലീല്‍ ഫൈസി,ഹാരിസ് മൗലവി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍