ജൈവ പച്ചക്കറി കൃഷിയുമായി ഹരിത സ്വാശ്രയ സംഘം
പുല്‍പ്പള്ളി: പൂതാടി പഞ്ചായത്തിലെ ചീയമ്പം എഴുപത്തിമൂന്ന് കോളനിയില്‍ ഹരിത ഗോത്ര സ്വാശ്രയസംഘത്തിന്റെ നേതൃത്വത്തില്‍ പച്ചക്കറി കൃഷി തുടങ്ങി. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിഷാംശമുള്ള പച്ചക്കറികള്‍ കഴിക്കുന്നതുമൂലം ഉണ്ടാകുന്ന രോഗങ്ങളെ അകറ്റുകയും ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നതിനാണ് പച്ചക്കറി കൃഷി ആരംഭിച്ചത്. സംരക്ഷണവേലികെട്ടിത്തിരിച്ച ഒരേക്കര്‍ സ്ഥലത്ത് മുളക്, തക്കാളി, വഴുതന, വെണ്ട, മത്തന്‍, കുമ്പളം തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. തൈ നടീല്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിന് ഉദ്ഘാടനം ചെയ്തു.പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യന് അധ്യക്ഷത വഹിച്ചു. പി.എസ്. ജനാര്ദനന്, എം.എസ്. സുരേഷ്ബാബു, കെ.എന്‍. ഷിനു, കെ.ആര്. ജയരാജ്, കുമാരന്, രമേശന് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍