പച്ചപ്പ്;മുട്ടില്‍ ഗ്രാമപഞ്ചായത്ത്തല കമ്മിറ്റി രൂപീകരിച്ചു
കല്‍പ്പറ്റ നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസന പദ്ധതിയായ പച്ചപ്പിന്റെ മുട്ടില്‍ ഗ്രാമപഞ്ചായത്ത്തല കമ്മിറ്റിയുടെ ഉദ്ഘാടനം സി.കെ ശശീന്ദ്രന് എം.എല്‍.എ. നിര്‍വഹിച്ചു. ആദിവാസി കര്‍ഷക ബന്ധം മെച്ചപ്പെടുത്തുകയും വാര്‍ഡിലുള്ള വിഭവങ്ങളുടെ ഉപയോഗം, കുടിവെള്ള ലഭ്യത എന്നിവ വര്‍ദ്ധിപ്പിച്ച് ഹരിത പഞ്ചായത്താക്കി മാറ്റുന്നതിനുള്ള സംയുക്ത പദ്ധതികള്‍ നടപ്പിലാക്കും. ഇതിനായി പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും കമ്മിറ്റികള്‍ ഉണ്ടാക്കും. 30 വീടുകള്‍ ഉള്‍ക്കൊള്ളുന്ന വീട്ട് കൂട്ടവും, നാല് കുടുംബങ്ങള്‍ ഉള്‍കൊള്ളുന്ന നാട്ട്കൂട്ടവും രൂപീകരിക്കും.പഞ്ചായത്തിന്റെ പദ്ധതികളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള സമഗ്ര വികസനമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പഞ്ചായത്ത് തല കമ്മിറ്റി ചെയര്‍മാനായി മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം നജീം കണ്‍വീനറായി എല്‍.എസ്.ജി.ഡി. ഓവര്‍സീയര്‍ ഹരി എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ല മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു ദാസ് പദ്ധതി വിശദീകരിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അമ്മാത്ത വളപ്പില്‍ കൃഷ്ണകുമാര്‍, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഹസീന ഷാഹൂല്‍ , വാര്‍ഡ് മെമ്പര്‍മാരായ ഭരതന് പി, ബാലകൃഷണന് എം.സി, ആയിഷാബി, ബബിത രാജീവന്, നദീറ മുജീബ് , സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ലീന സി നായര്‍, രാഷ്ട്രീയ സാമൂഹ്യ പ്രവര്ത്തതുടങ്ങിയവര് ചര്‍ച്ചയില്‍ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി. കെ.ജി. സുകുമാരന്‍ നന്ദി പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍