അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കലക്ടര്‍ സംരക്ഷിക്കരുത് : യൂത്ത് കോണ്‍ഗ്രസ്സ്
കല്‍പ്പറ്റ :റവന്യൂ വകുപ്പിലെ അഴിമതി ഇല്ലാതാക്കാന്‍ ജില്ലാ കലക്ടറുടെ നടപടി ആത്മാര്ഥതയുള്ളതാണെങ്കില് ജില്ലാ കലക്ട്രേറ്റിലെയും ജില്ലയിലെ വില്ലേജ് ഒഫീസുകളിലേയും ഒഫീസ് അസിറ്റന്റ് ഉള്‍പ്പെടെയുള്ള മൂന്ന് വര്‍ഷത്തില്‍ കൂടുതലായ മുഴുവന്‍ റവന്യൂ ജീവനക്കാരെയും സ്ഥലം മാറ്റി നിയമിച്ച് അഴിമതി മുച്ചൂടും ഇല്ലതാക്കാനാണ് കലക്ടര്‍ നടപടി കൈക്കൊള്ളേണ്ടതെന്ന് യൂത്ത് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു. അല്ലാതെ ഭരണവിലാസം സംഘടകള്‍ നല്കുന്ന ലിസ്റ്റ് അനുസരിച്ച് എതാനും ചില വില്ലേജ് ഒഫീസര്‍മാരെ മാറ്റി നിയമിച്ചത് കൊണ്ട് മാത്രം അഴിമതി ഇല്ലാതാക്കാന്‍ കഴിയില്ല ആത്മാര്‍ത്ഥയോടെ ആണെങ്കില്‍ ജില്ലാ കലക്ക്ട്രേറ്റില് പത്ത് വര്‍ഷത്തിലതികമായി ജോലി ചെയ്യ്ത് വരുന്ന മുഴുവന്‍ ജീവനക്കാരെയും കലക്ട്രേറ്റിന് പുറത്തേക്ക് സ്ഥലം മാറ്റാന്‍ ജില്ലാ കലക്ടര്‍ ആര്‍ജവം കാണിക്കണം ദീര്‍ഘകാലമായി ജില്ലാ കലക്ട്രേറ്റ് കോന്ദ്രീകരിച്ച് കസേരകളി മാത്രകയില്‍ പേരിന് സ്ഥലം മാറ്റം നടത്തിയതിന്റെ ദുരന്തഫലമാണ് ഭൂമി കയ്യേറ്റവും വ്യാജ നിയമന തട്ടിപ്പും ഉള്‍പ്പെടെയുളള അനോരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്നത് പൊതുപ്രവര്‍ത്തകരും രാഷ്ട്രീക്കാരും ഒരു സര്‍ക്കാര്‍ ഒഫീസിലും ഏജന്റുമാരായി പ്രവര്‍ത്തിച്ചിട്ടില്ല ദീര്‍ഘകാലമായി ഒഫീസ് കേന്ദ്രീകരിച്ച് ഓഫീസ് അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ള ചില ആളുകള്‍ക്ക് കലക്ട്രേറ്റ് പതിച്ചു നല്കിയ പോലെയുള്ള നിയമനങ്ങളാണ് വയനാട് കലക്ട്രേറ്റില്‍ അഴിമതിക്ക് കളം ഒരുക്കുന്നത് എന്ന് യൂത്ത് കോണ്‍ഗ്രസ്സ് ആരോപിച്ചു യോഗത്തില്‍ സാലിറാട്ടക്കൊല്ലി അധ്യക്ഷത വഹിച്ചു എം ജി സുനില്‍ കുമാര്‍ മഹേഷ് കേളോത്ത് ,സുബൈര്‍ ഓണി വയല്‍ ,ഷിനോദ് പെരുന്തട്ട ,ബി സുവിത്ത് ,ബിനീഷ് എമിലി ,ആബിദ്, പുല്‍പ്പാറ ,സഫീര്‍ റാവുത്തര്‍ , സുനീര്‍ ഇത്തിക്കല്‍ മോഹന്‍കുമാര്‍ ,സലീം കാരാടന്‍ ആന്റണി ടി ജെ സുവിത്ത് എമിലി ,സോനു, അന്‍വര്‍ എന്നിവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍