തകര്‍ന്ന് പനമരം ചെറു പാലം; യൂത്ത് ലീഗ് കുത്തിയിരുപ്പ് സമരം നടത്തി.
പനമരം: പാടെ തകര്‍ന്ന് അപകടാവസ്ഥയിലുള്ള പനമരം ചെറു പാലത്തോടുള്ള അവഗണനക്കെതിരെ പനമരം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുത്തിയിരിപ്പ് സമരം നടത്തി. സമരം വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ ജാഫര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ടി.കെ യൂനുസലി, കെ അസീസ്, എന്‍ ഖാദര്‍, മഞ്ചേരി കുഞ്ഞമ്മദ്, ഉവൈസ് എടവെട്ടന്‍, ആഷിക് വെട്ടന്, ബ്രാന് അഹമ്മദ് കുട്ടി, ഷാജഹാന് കോവ, ഷബ്നാസ് ചങ്ങാടക്കടവ്, ഹാരിസ് പുഴക്കല്‍, സി .പി ലത്തീഫ്, ബാവ ഷാനവാസ്, മുനവ്വിര്‍ സി.പി, അസ്ഹര്‍ പനമരം, കെ ടി സുബൈര്‍, മശ്ഹൂദ് പൊറക്ക, നാസര്‍ കേളോത്ത് മജീദ് ചീനമ്പ ടന്‍, ടി.എം ഉസ്മാന്, സാലിഹ് ദയരോത്ത്, മുതിര നിസാര്‍, സി.കെ നിസാര്‍, ഉവൈസ് പി .യു, ഇസ്ഹാഖ്, റഹീം കെ .പി, മുനീര്‍ നിരട്ടാടി, അഷ്റഫ് കോണിക്കല്‍, ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്കി. ബത്തേരി പനമരം മാനന്തവാടി റൂട്ടില്‍ നിരവധി വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ പാലം തകര്‍ന്നിട്ട് വര്‍ഷങ്ങളായി. നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഒരു ഇടപെടലുകളും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല. ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഈ പാലത്തിന് വിള്ളല്‍ വീഴുകയും കൈവരികള്‍ തകരുകയും ചെയ്തതിനെ തുടര്‍ന്നാണ് യൂത്ത് ലീഗ് സമര രംഗത്തേക്ക് ഇറങ്ങിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍