പിണങ്ങോട് ഗവ.യു.പി സ്കൂള്‍ മികവുത്സവം 2018
പിണങ്ങോട് ഗവണ്മെന്റ് യു.പി സ്കൂളിലെ കുട്ടികളുടെ 2017-18 അധ്യായന വര്‍ഷത്തിലെ മികച്ച പ്രവര്‍ത്തനങ്ങളുടെ അവതരണം(മികവുത്സവം) പിണങ്ങോട് ദാറുസലാം മദ്രസ അങ്കണത്തില്‍ വെച്ച് നടന്നു.വയനാട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.എന്‍ വിമല പരിപാടിയുടെഉദ്ഘാടനം നിര്‍വഹിച്ചു.പി.ടി .എ പ്രസിഡണ്ട് ഇ.വി അബ്ദുല്‍ ജലാല്‍ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് കെ.എച്ച് അബൂബക്കര്‍,അരുണ എം, സാന്ദ്ര സജീവ് ,മുഹമ്മദ് അഫ്നാസ് ,അഫ്ര ഷഹീ ഖ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.ഹെഡ്മിസ്ട്രസ് മേരി അരൂജ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജയറാം നന്ദിയും പറഞ്ഞു. കുട്ടികളുടെ വൈവിധ്യമാര്‍ന്ന മികച്ച പഠന പ്രവര്‍ത്തനങ്ങളുടെ അവതരണവും നടത്തി.രക്ഷിതാക്കളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഉള്‍ക്കൊള്ളുന്ന ജനാവലി കുട്ടികളുടെ പരിപാടിയ്ക്ക് പ്രോത്സഹനം നല്‍കാനായി സന്നിഹിതരായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍