എ.ഐ.എസ്.എഫ് ബത്തേരി മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു
മീനങ്ങാടി:മീനങ്ങാടി ഐഎച്ച്ആര്‍ഡി കോളേജിനോട് സാങ്കേതിക പഠന വകുപ്പ് കാണിക്കുന്ന അനാസ്ഥ ഒഴിവാക്കി ആവശ്യമായ ഫണ്ട് ലഭ്യമാക്കി ഭൗതിക സാഹചര്യം കമ്പ്യൂട്ടര്‍ ലാബ്,ഡിജിറ്റല്‍ ലൈബ്രറി എന്നീ സൗകര്യങ്ങളോടെ വിപുലപ്പെടുത്തണമെന്ന് എ.ഐ.എസ്.എഫ് ബത്തേരി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് എന്‍.ഫാരീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ബിമല്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി സി.എം.സുധീഷ് , എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി എ.കെ.ജാഫര്‍, ഇ.അഭിജിത്ത് , സി.അനാമിക, അജയ് പി മോഹന്‍, ഒ.സന്തോഷ് കുമാര്‍, എല്‍ ദൊ വെട്ടി കാട്ടില്‍, കെ.ആര്. അതുല്യ, എസ്.ആതിര, എം.അശ്വിന് എന്നിവര്‍ സംസാരിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വയംഭരണാവകാശം പ്രശ്നങ്ങളും പ്രതിരോധവും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍