അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാര്‍ക്ക് അവധിക്കാല ശമ്പളം നല്‍കണം:എസ്.എഫ്.സി.റ്റി.എസ്.എ
കല്‍പ്പറ്റ:വയനാട് ജില്ലയിലെ സെല്‍ഫ് ഫിനാന്‍സിംഗ് കോളേജുകളിലേയും സെല്‍ഫ്ഫിനാന്‍സിംഗ് കോഴ്സുകള്‍ നടത്തുന്ന എയ്ഡഡ് കോളേജുകളിലേയും അദ്ധ്യാപക ജീവനക്കാര്‍ക്ക് അവധിക്കാല ശമ്പളം നല്‍കണമെന്ന് സെല്‍ഫ് ഫിനാന്‍സിംഗ് കോളേജ് ടീച്ചേഴ്സ് &സ്റ്റാഫ് അസോസ്സിയേഷന് വയനാട് ജില്ലാക്കമ്മറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.ജില്ലയിലെ എല്ലാ എയ്ഡഡ് കോളേജുകളിലേയും സെല്‍ഫ് ഫിനാന്‍സ് മേഖലയിലെ അദ്ധ്യാപകരെ മാര്‍ച്ച് 31ന് പിരിച്ചു വിടുകയും പിന്നീട് ഇന്റര്‍വ്യൂ നടത്തി ഫ്രഷ് അപ്പോയിന്റ്മെന്റ് നടത്തുകയും ചെയ്യുന്ന അദ്ധ്യാപക വിരുദ്ധത നിലപാടാണ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകളും സ്വീകരിക്കുന്നത്.അദ്ധ്യേന വര്‍ഷം പത്തു മാസവും ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അദ്ധ്യാപകര്‍ക്ക് മാര്‍ച്ച് 31 മുതല്‍ അടുത്ത ജൂണ്‍ വരെ മറ്റ് ജോലികള്‍ തേടേണ്ട സ്ഥിതിയാണ് മാനേജ്മെന്റുകളുടെ ഇത്തരം സമീപനങ്ങള്‍കൊണ്ട് ഉണ്ടാകുന്നത്.അടുത്ത ജൂണ്‍ വരെ കാത്തിരുന്നാലും മാര്‍ച്ച് 31 വരെ ജോലി ചെയ്തവരെ പരിഗണിക്കാതെ മറ്റാളുകള്‍ക്ക് ജോലി നല്കുന്ന രീതിയും മാനേജ്മെന്റുകള്‍ സ്വീകരിക്കുന്നുണ്ട്.വര്‍ഷാവര്‍ഷം ആനുപാതികമായ ശമ്പള വര്‍ദ്ധനവ് വരുത്താതെ ലാഭം വര്‍ദ്ധിപ്പിക്കാനുളള ഈ രീതി അനുവദിക്കില്ലെന്ന് മാത്രമല്ല അദ്ധ്യാപകര്‍ക്ക് മാന്യനായ ശമ്പളം നല്‍കാനും എയ്ഡഡ് മാനേജ്മെന്റുകള്‍ തയ്യാറാവണമെന്നും എസ്.എഫ്.സി.റ്റി.എസ്.എ ജില്ലാ കമ്മറ്റി വ്യക്തമാക്കി. തുച്ഛമായ ശമ്പളം നല്കി അദ്ധ്യാപകരെ ചൂഷണം ചെയ്യുന്ന മാനേജ്മെന്റുകള്‍ ശമ്പളം ഉടന്‍ വര്‍ദ്ധിപ്പിക്കണമെന്നും,അദ്ധ്യാപകരെ മാര്‍ച്ച് 31 ന് അനധികൃതമായി പിരിച്ച് വിടുന്ന മറ്റ് സെല്‍ഫ് ഫിനാന്‍സിംഗ് കോളേജുകളും മുഴുവന്‍ എയ്ഡഡ് കോളേജുകളും ഈ നില തുടര്‍ന്നാല്‍ ശക്തമായ സമരങ്ങളുമായി മുന്നോട്ടു പോകുമെന്നും ജില്ലാ കമ്മറ്റി വ്യക്തമാക്കി.
ബ്രീസ് മാത്യു അദ്ധ്യക്ഷനായി,അജിത് കെ. ഗോപാല്‍ ,മനു പി എം എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍