ചുരത്തില്‍ ചത്ത പോത്തിനെ തള്ളി
താമരശ്ശേരി: ചുരം ഒന്‍പതാം വളവിന് താഴെയാണ് ആറ് മാസത്തിലധികം പ്രായമായ ചത്ത പോത്തിനെ തള്ളിയത്.ദുര്‍ഗന്ധം മൂലം പരിശോധന നടത്തിയ ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരാണ് ജഡം കണ്ടെത്തിയത്.വയനാട്ടിലേക്ക് കാലിയെകൊണ്ടുപോകുന്നവരാണ് ജഡം തളളിയതെന്ന് സംശയം ഉള്ളതായി ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും തങ്ങളുടെ ജോലിയുമായി വിവിധ ഭാഗങ്ങളില്‍ ആയതിനാല്‍ രാത്രിയിലെ ജാഗ്രത അല്‍പ്പം കുറവാണ് ഈത്തക്കത്തിലാണ് ഇത്തരം മാലിന്യ നിക്ഷേപം .കുടിവെള്ളം മലിനമാവുന്നത് കാരണം വര്‍ഷ കാലത്ത് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ രാപ്പകല്‍ ജാഗ്രത പാലിക്കാറുണ്ടായിരുന്നു. പോലീസിനേയും, ഫോറസ്റ്റ് ഉദ്യോഗസ്ഥരേയും വിവരമറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍