ഗ്രാമോത്സവം 2018 നടത്തി
കല്‍പ്പറ്റ: ഡിവൈഎഫ്ഐ എമിലി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഗ്രാമോത്സവം സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ് ഗ്രാമോത്സവം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്മാന് കെ.എ.രതീഷ് അധ്യക്ഷത വഹിച്ചു.കണ്‍വീനര്‍ എം.ആര്.രഞ്ജിത്ത് സ്വാഗതം പറഞ്ഞു. ആദ്യകാല നാടകകലാപ്രവര്ത്തകരായ ഗംഗാധരന് നായര്‍, സി.എം.കുഞ്ഞിരാമന് നായര്‍, ജോഷി ആഞ്ഞിലക്കാട്, എം.എസ്.വേണു, സി.സി.ക്ക സുരേന്ദ്രന് എന്നിവരെയും ഫെന്‍സിംഗ് സാബര്‍ വിഭാഗത്തില്‍ ദേശീയ വിജയി വൈഷ്ണവിനോദ്, നാട്യ പുരസ്കാരം നേടിയ അമയകൃഷ്ണ,ദേശാഭിമാനി അറിവരങ്ങ് നാടന്‍ പാട്ടില്‍ സംസ്ഥാന വിജയികളായ സി.രവി, കെ.എ. രമേശ് ഹയര്‍ സെക്കണ്ടറി വിഭാഗം നാടന്‍പാട്ട് മൂന്നാം സ്ഥാനം നേടിയ കാര്‍ത്തിക വിജയന് എന്നിവരെ വേദിയില്‍ ആദരിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സനിത ജഗതീഷ്, എം.മധു, കെ.പി.ഷിജു, കെ.സുഗതന്,കെ.മുഹമ്മദലി, ബീനരതീഷ്, വി.ഹാരിസ്,സി.കെ.ശിവരാമന്, പി. എം.ഷംസു, എന്‍.വി. ബിനീഷ്, ബിനീഷ് മാധവ്, പി.സി. നിതിന്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍