ഐക്യദാര്‍ഢ്യ പ്രകടനം നടത്തി
കല്‍പ്പറ്റ: ദളിത് സംഘടനകളുടെ സംസ്ഥാന ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കല്‍പ്പറ്റ മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റി ടൗണില്‍ പ്രകടനവും യോഗവും നടത്തി.അവകാശ സമര പോരാട്ടത്തിന് അധഃസ്ഥിത വിഭാഗത്തിന് യൂത്ത് കോണ്‍ഗ്രസ്സിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് ജ ഷീര്‍ പള്ളിവയല്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ്സ് കല്‍പ്പറ്റ മണ്ഡലം പ്രസിഡണ്ട് സാലി റാട്ടക്കൊല്ലി അധ്യക്ഷത വഹിച്ചു.പി. ഇ .ഷംസുദ്ദീന്, മുഹമ്മദ് അജ്മല്‍, അരുണ്‍ദേവ് , ങ ഏ സുനില്‍ കുമാര്‍, സുബൈര്‍ ഓണി വയല്‍, ഷെഫീഖ് റാട്ടക്കൊല്ലി, പ്രതാപ് , ആബിദ് പുല്‍പ്പാറ, നിഷാദ് സി കെ ,ആഷിഖ് ' എന്നിവര്‍ പ്രകടനത്തിന് നേത്രത്വം നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍