പതാകാദിനം ആചരിച്ചു
കല്പറ്റ:ഏപ്രില്‍ 25 മുതല്‍ 29 വരെ കൊല്ലത്ത് വെച്ച് നടക്കുന്ന സി.പി. ഐ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പതാകാ ദിനം ജില്ലയില്‍ വിപുലമായി ആചരിച്ചു.സി.പി.ഐ ജില്ലാ കൗണ്‍സില്‍ ഓഫീസില്‍ ദേശീയ കൗണ്‍സില്‍ അംഗം സത്യന് മൊകേരി പതാക ഉയര്‍ത്തി.ജില്ലാ സെക്രട്ടറി അഡ്വ.കെ രാജന്,വിജയന് ചെറുകര,പി.കെ മൂര്‍ത്തി,വൈത്തിരി,കല്‍പ്പറ്റ മണ്ഡലങ്ങളിലെ പ്രധാന പ്രവര്‍ത്തകരും പങ്കടുത്തു.ജില്ലയിലെ മുഴുവന്‍ ബ്രാഞ്ചു കേന്ദ്രങ്ങളിലും പഞ്ചായത്ത് കേന്ദ്രങ്ങളിലും പതാക ഉയര്‍ത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍