ജില്ലാ ആശുപത്രിയില്‍ അടിയന്തിരമായി മയക്ക് ഡോക്ടറെ നിയമിക്കണം :എസ് ഡി പി ഐ
മാനന്തവാടി ജില്ലാ ആശുപത്രിയില്‍ രണ്ട് ദിവസമായി മയക്ക് ഡോക്ടറുടെ സേവനം നിലച്ചിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാത്ത അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ ആരോപിച്ചു. ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നും ജില്ലാശുപത്രിയിലെത്തുന്ന സിസേറിയന് ആവശ്യമുളള ഗര്‍ഭിണികളെയും, അടിയന്തിര സര്‍ജറിക്കും മറ്റുമായി എത്തുന്ന രോഗികളെയും ഡോക്ടര്‍ ഇല്ലാത്ത കാരണം ചൂണ്ടികാട്ടി പറഞ്ഞുവിടുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും എസ് ഡി പി ഐ.ആയതിനാല്‍ എത്രയും വേഗം തന്നെ ജില്ല ആശുപത്രിയില്‍ മയക്ക് ഡോക്ടറെ നിയമിക്കണമെന്നും അല്ലാത്ത പക്ഷം സൂപ്രണ്ടിനെ ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടിയുമായി മുന്നോട്ടു പോകുമെന്നും എസ് ഡി പി ഐ മാനന്തവാടി ബ്രാഞ്ച് കമ്മറ്റി പ്രസ്താവിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍