സിപിഐ എംകൈത്താങ്ങ്: പടപുരം കോളനി ഏറ്റെടുത്തു
കല്‍പ്പറ്റ :കോളനികള്‍ക്ക് കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി സിപിഐ എം കല്‍പ്പറ്റ സൗത്ത് ലോക്കല്‍ കമ്മിറ്റി പടപുരം കോളനി ഏറ്റെടുത്തു. പടപുരംകോളനിയില് ഫുട്ബോള്‍ കോച്ചിങ് ക്യാമ്പ് ആരംഭിച്ചു. 20ലേറെ ആദിവാസി കായിക താരങ്ങള്‍ പങ്കെടുക്കുന്ന ക്യാമ്പ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എം മധു ഉദ്ഘാടനം ചെയ്തു. കായിക താരങ്ങള്‍ക്കുള്ള ജെഴ്സിയും ഫുട്ബോളും കെ സുഗതന് വിതരണം ചെയ്തു. കെ രാജേഷ്, പി സന്തോഷ്, കെ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി കോളനിയില്‍ നടക്കുന്ന സമഗ്ര സര്‍വെ നഗരസഭ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് ഉദ്ഘാടനം ചെയ്തു. വി ബാവ അധ്യക്ഷനായിരുന്നു. കൗണ്‍സിലര്‍മാരായ വി ഹാരിസ്, കെ ടി ബാബു എന്നിവര്‍ സംസാരിച്ചു. പി സൈനുദ്ദീന്‍ സ്വാഗതം പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍