നാട്ടിന്‍പുറത്തിന്റെ നന്മ; ചികിത്സാ സഹായ ഫണ്ട് കൈമാറി
മാനന്തവാടി പഴശി നഗറിലെ ഇരുകാലും തളര്‍ന്ന സിയാബിന്റെയും ഡാവിറ്റ്സിന്ഡ്രോം എന്ന അത്യപൂര്രോഗം പിടിപെട്ട മകന് ഷാമിലിന്റെയും ചികില്‍സക്കായി പഴശിനഗര് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വരൂപിച്ച തുക ഒ.ആര്.കേളു എം.എല്‍.എ കൈമാറി.കെ.ആര്. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. എടവകപഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്, വൈസ് പ്രസിഡന്റ് നജുമുദ്ദീന്മൂടമ്പത്ത്, എഡിഎം കെ.എം. രാജു, പി. കാദര്‍, കൈപ്പാണി ഇബ്രാഹിം, ജസ്റ്റിന്‍ബേബി, മുതുകോടന്‍ ഇബ്രാഹിം, തോട്ടാന്‍ മൊയ്തൂട്ടി, രാജന് പുനത്തില്‍, കെ.പി.യൂസഫ്, കെ.വി. ഹരിദാസ്, മാലിക് മൂടമ്പത്ത്, എന്നിവര്‍ പ്രസംഗിച്ചു.ചികില്‍സാ സഹായ സമിതി ഭാരവാഹികളായ വി.ടി. മുഹമ്മദ് ഷാഫി സ്വാഗതവും കെ.എം.ഷിനോജ് നന്ദിയും പറഞ്ഞു.പഴശി നഗര്‍ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ചികില്‍സാ കുടുംബ സഹായസമിതി രൂപീകരിച്ചാണ് 25 ലക്ഷത്തിലേറെ രൂപ സമാഹരിച്ചത്. നാല് സെന്റ്സ്ഥലത്ത് പഞ്ചായത്ത് അനുവദിച്ച കൊച്ചുവീട്ടില്‍ കഴിയുന്ന രണ്ട്രോഗബാധിതരുളള കുടുംബത്തെ സഹായിക്കാന്‍ നാടാകെ കൈകോര്‍ത്തു.വിദ്യാലയങ്ങള്‍, കുടുംബശ്രീകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍, വാടാസാപ്പ്കൂട്ടായ്മകള്, പ്രവാസി കൂട്ടായ്മകള്‍, ക്ളബുകള്‍, ആരാധനാലയങ്ങള്‍ എന്നിവയെല്ലാംഈ സദ് ഉദ്യമത്തോട് സഹകരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍