കൊലപാതക, ഫാസിസ അക്രമ രാഷ്ട്രീയത്തിനെതിരെ ജനമനസാക്ഷി ഉണര്‍ത്തി കലാജാഥ
മാനന്തവാടി : കൊലപാതക ഫാസിസ അക്രമ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനമനസാക്ഷി ഉണര്‍ത്തി സാംസ്ക്കാരിക സാഹിതിയുടെ തെരുവ് നാടകം ശ്രദ്ധേയമായി. കെ.പി.സി.സി.പ്രസി.എം.എം.ഹസന് നയിക്കുന്ന ജന മോചനയാത്രയുടെ മുന്നോടിയായാണ് സാംസ്ക്കാരിക സാഹിതിയുടെ നേതൃത്വത്തിലുള്ള ജാഥമാനന്തവാടിയില് എത്തിയത്.സാഹിതി ചെയര്മാന് ആര്യാടന് ഷൗക്കത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച വാളല്ല എന്റെ സമരായുധം ആശയമാണെന്നായുധം എന്ന അര മണിക്കൂര്‍ നീളുന്ന നാടകമാണ് അവതരിക്കപ്പെട്ടത്.സി.പി.എം.അക്രമ രാഷ്ട്രീയത്തിനെതിരെയും ബി.ജെ.പി.യുടെ വര്‍ഗ്ഗീയ ഫാസിസത്തിന്റെ ഭവിഷത്തുകളും ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു നാടകം നാടകത്തിന് മുന്നോടിയായി നടന്ന ചടങ്ങ് ആര്യാടന് ഷൗക്കത്ത് ഉല്‍ഘാടനം ചെയ്തു.സാഹിതി ജില്ല പ്രസി.സുരേഷ് ബാബു വാളാല്‍ അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ എന്‍.വി.പ്രദീപ്കുമാര്‍, അനിവര്ഗ്ഗീസ്, എം.ജി.ബിജു, എക്കണ്ടി മൊയ്തുട്ടി, അഡ്വ.എം.വേണുഗോപാല്‍, സുന്ദര്‍രാജ്, ജോഷി കുരീക്കാട്ടില്‍, കെ. ഡി. രവീന്ദ്രന്, ഷീജ ഫ്രാന്‍സിസ് കുമാരി ബിജി വിനോദ് തോട്ടത്തില്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍