ദളിത് ഹര്‍ത്താല്‍:എംഎസ്എഫ് ഐക്യദാര്‍ഢ്യം
സുല്‍ത്താന്‍ ബത്തേരി : എംഎസ്എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി ടൗണില്‍ ദളിത് ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് പ്രകടനം നടത്തി. നാളെ ദളിത് സംഘടനകള്‍ കേരളത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനോട് വ്യാപാരി വ്യവസായി ഏകോപന സമിതിയും ബസ് ഓണേഴ്സിന്റെ സംഘടനയും നിസ്സഹകരണം പ്രഖ്യാപിച്ചിരുന്നു. ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്നവരുടെ തരം നോക്കി പിന്തുണ പ്രഖ്യാപിക്കുന്ന വിവിധ സംഘടനകളുടെ നിലപാടില്‍ പ്രതിഷേധിച്ചു കൊണ്ട്എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തിയ പ്രധിഷേധ പ്രകടനത്തിന് എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ്,ജില്ലാ പ്രസിഡണ്ട് ലുഖ്മാനുല്‍ ഹകീം വിപിസി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ റിയാസ് കല്ലുവയല്‍, ഹഫീസ് അലി എംപി, ജില്ലാ വൈസ് ഷാബാസ് അമ്പലവയല്‍, ജില്ലാ സെക്രട്ടറി മുനവ്വര്‍ അലി സാദത്ത്, ജലീല്‍ ഇ.പി, റാഷിദ് കാരക്കുന്ന്, താഹിര്‍ കൈപ്പഞ്ചേരി, നിസാര്‍ കാരടിപറ, ഫായിസ് റിപ്പാണ്, അജ്മല്‍ വകേരി, ജംഷീദ് വേങ്ങൂര്‍, അഷ്കര്‍ മണിച്ചിറ, നാദിര്‍ഷാന്‍, അമീന്, ജാബിര്‍, ഫസല്‍, അഫ്നാസ് മണിച്ചിറ, സിറാജുദ്ദീന് കമ്പളക്കാട് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍