ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റി മുപ്പത്തിയഞ്ചാം ഡിവിഷന് മണല്‍വയല്‍ നായ്ക്ക കോളനിയില്‍ വയനാട് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെയും സുല്‍ത്താന്‍ ബത്തേരി എക്സൈസ് റെയിഞ്ച് ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിമുക്തി പദ്ധതിയുടെ ഭാഗമായി ലഹരിയുടെ ദുരുപയോഗവും അരോഗ്യപ്രശ്നങ്ങളും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ബാബുരാജ് ക്ലാസെടുത്തു.യോഗത്തില്‍ മുന്‍സിപ്പല്‍ മെമ്പര്‍ ശാന്ത ഗോപാലന് അദ്ധ്യക്ഷതവഹിച്ചു.പി.എല്‍.വി പ്രമീള രവീന്ദ്രന് നന്ദി പറഞ്ഞു. ഊര് മൂപ്പനടക്കം 50 ഓളം പേര് ക്ലാസില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍