ദൈവദശകം വിശ്വവിശാലതയിലേക്ക് നൃത്ത പരിശീലന ക്യാമ്പ് ആരംഭിച്ചു.
പുല്‍പ്പള്ളി:ദൈവദശകം വിശ്വവിശാലതയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി ഏപ്രില്‍ 21 ന് കൊടുങ്ങല്ലൂരില്‍ വെച്ച് 1500 നര്‍ത്തകിമാര്‍ പങ്കെടുക്കുന്ന മെഗാ മോഹിനിയാട്ട നൃത്താവിഷ്ക്കാരത്തില്‍ പുല്‍പ്പള്ളി,കല്‍പ്പറ്റ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചിലങ്ക നാട്യകലാക്ഷേത്രത്തില്‍ നിന്നും പങ്കെടുക്കുന്ന കലാകാരിമാര്ക്കുള്ള പരിശീലനം ആരംഭിച്ചു.പുല്‍പ്പള്ളി ശ്രീനാരായണ ഗുരുദേവക്ഷേത്രത്തില്‍ വെച്ച് നടക്കുന്ന പരിശീലന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ.പോള്‍ അദ്ധ്യക്ഷത വഹിച്ചു.എസ്.എന്‍.ഡി പി.യോഗം അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ ഷാജി,എം.യു ഉലഹന്നാന്,എം വാമ ദേവന്,സിന്ധു ബാബു,റെസി ഷാജി ദാസ്,വിജയന് കുടിലില്‍, എം.എസ് സുരേഷ് ബാബു, ഷാജി ദാസ്,കലാമണ്ഡലം ധനുഷ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍