OPEN NEWSER

Wednesday 25. Apr 2018
  • Contact
  • Privacy
  • App Download

Social

  • Home
  • News
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മൈസൂര്‍-ഗോണിക്കുപ്പ-മാനന്തവാടി-കുറ്റിയാടി-കോഴിക്കോട് റോഡ് ദേശീയ പാതയാക്കുവാന്‍ ശക്തമായ ഇടപെടല്‍ നടത്തും:ഒ.ആര്‍. കേളു എം.എല്‍.എ.

  • Mananthavadi
07 Apr 2018

മാനന്തവാടി:രാത്രികാല ദുരിതത്തിനും ചുരത്തില്‍ ദിനം പ്രതി അനുഭവപ്പെടുന്ന യാത്രാക്കുരുക്കിനും പരിഹാരമായി നിര്‍ദ്ദേശിക്കപ്പെടുന്ന മൈസൂര്‍-ഗോണിക്കുപ്പ-മാനന്തവാടി-കല്ലോടി-കുറ്റിയാടി-കോഴിക്കോട് യാഥാര്‍ത്ഥ്യമാക്കുവാന്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്ന് മാനന്തവാടി നിയോജകമണ്ഡലം എം.എല്‍.എ. ഒ.ആര്‍.കേളു പ്രസ്താവിച്ചു.ഈ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. സര്‍വീസ് തുടങ്ങേണ്ടതിന്റെ ആവശ്യകത ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് പരിഹാരം തേടുവാന്‍ എം.എല്‍.എ. എന്ന നിലയില്‍  നേതൃത്വപരമായി പങ്കുവഹിക്കുവാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. നല്ലൂര്‍നാട് ക്യാന്‍സര്‍ ആശുപത്രിയുടെ മേയ് മാസത്തില്‍ നടക്കുന്ന ഉത്ഘാടാനത്തോടെ ആ ഭാഗത്തേക്ക് ബസ്സ് സര്‍വീസുകള്‍ കൂടുതലായി ആരംഭിക്കുവാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി അദ്ദേഹം സൂചിപ്പിച്ചു.വികസന കാര്യങ്ങളില്‍ രാഷ്ട്രീയത്തിനും മറ്റ് സങ്കുചിത ചിന്തകള്‍ക്കും അതീതമായി  പൊതുപ്രവര്‍ത്തകരും, തദ്ദേശ സ്വയംഭരണ സമിതികളും, ജന നേതാക്കളും ഒരു മനസ്സോടെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടത് നാടിന്റെ പുരോഗതിക്ക് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കല്ലോടി സെന്റ് ജോര്‍ജ്‌സ് ഫൊറോന പള്ളി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കല്ലോടി വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വികസന സെമിനാര്‍ ഉത്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വികസന സമിതി  ചെയര്‍മാന്‍ ഫാദര്‍ അഗസ്റ്റിന്‍ പുത്തന്‍പുര ആമുഖ പ്രസംഗം നടത്തി. നാടിന്റെ വികസനത്തിന് അത്യന്തം ആവശ്യമായ വികസന വിഷയങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു.

സെമിനാറില്‍ ഉന്നയിച്ച വിഷയം

ഉതൂര്‍ബാവലി റോഡിന്റെ 18സാ മേല്‍പ്പാലം പണിയുക. പാതിരിച്ചാല്‍ ആയുര്‍വേദ ഡിസ്പനസറി പ്രവര്‍ത്തനം ആരംഭിക്കുക, ദ്വാരക ആയുര്‍വേദട ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുക,  വാളാട്കാട്ടിമൂലകല്ലോടിവെള്ളമുണ്ടബാണാസുരസാഗര്‍ഡാംകല്‍പ്പറ്റ റോഡില്‍ ബസ്സ് സര്‍വീസ് ആരംഭിക്കുക, വാളാട്ടുകാര്‍ക്കും, എടവകക്കാര്‍ക്കും, വെള്ളമുണ്ട നിവാസികള്‍ക്കും, എളുപ്പത്തില്‍ കല്‍പ്പറ്റയില്‍ എത്താന്‍ ഈ റോഡ് സഹായകരമാണ്. എടവക ആയുര്‍വ്വേദ ആശുപത്രിക്ക് എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു സ്ഥലം സൌജന്യമായി കണ്ടെത്തിയാല്‍ കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ ഫണ്ട് അനുവധിക്കുവാന്‍ എം.എല്‍.എ തയ്യാറാണെന്ന് യോഗത്തില്‍ അറിയിച്ചു.കല്ലോടി ഹൈസ്‌കൂള്‍  മേമന റോഡ് നവീകരിക്കലും,  കല്ലോടിയില്‍ വൈറ്റിംഗ് ഷെഡുീ, ടോയിലറ്റ് സൌകര്യവും ഈ സാമ്പത്തിക വര്‍ഷം തന്നെ യാഥാര്‍ത്ഥ്യമാക്കുവാന്‍ തയ്യാറാകുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഉഷാവിജയന്‍ പറഞ്ഞു.മൈസൂര്‍ഗോണിക്കുപ്പമാനന്തവാടികുറ്റിയാടികോഴിക്കോട് റോഡ് യാഥാര്‍ത്ഥ്യമാക്കേണ്ടത്. വയനാടിന്റെ വികസന മുന്നേറ്റത്തിന് അനിവാര്യമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത തൊണ്ടര്‍നാട് പഞ്ചായത്ത് ശ്രീ.ബാബു പി.എ പറഞ്ഞു. സെമിനാറില്‍ മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ഷിനോജ് മോഡറേറ്ററായിരുന്നു.

 

ഏടവക പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഉഷാവിജയന്‍, തൊണ്ടര്‍നാട് പഞ്ചായത്ത് പ്രസിഡണ്ട്. ബാബു പി.എ., ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ. പൈലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മ്മാരായ ബിന്ദു ജോണ്‍,  ഫാത്തിമ ഭീഗം,  പഞ്ചായത്ത് മെമ്പര്‍മ്മാരായ കെ.ആര്‍ ജയപ്രകാശ്, നജീബ് മണ്ണാര്‍, ബിനു കുന്നത്ത്, രാഷ്ട്രീയ കക്ഷി നേതാക്കളായ പി.പി. ബിനു, കെ.ആര്‍. ബാബു, ബ്രാന്‍ അഹമ്മദ് കുട്ടി, വള്ളിയത്ത് ആവ എന്നിവരും സി.റ്റി അബ്രാഹം, പി.റ്റി. ജോര്‍ജ്, ഷൈജു പി.ജി. സാബു ചക്കാലക്കുടി,  ജോസ് മച്ചുകുഴി, വര്‍ക്കി മണിയത്ത്, സി.വി. ജോര്‍ജ്, ഷാജി പി.എ., അബ്രാഹം കുഴിമുള്ളില്‍  തുടങ്ങിയവരും പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ കെ.എ. ആന്റണി സ്വാഗതവും, കണ്‍വീനര്‍ ലോറന്‍സ് കെ.ജെ. നന്ദിയും പറഞ്ഞു

 

 

test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • 15 ദിവസമായി മൂക്കിലുണ്ടായിരുന്ന അട്ടയെ നീക്കം ചെയ്തു;ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് 17 കാരന്റെ മൂക്കില്‍ നിന്നും അട്ടയെ പുറത്തെടുത്തത്.
  • അപകടകാരണം ടിപ്പര്‍ െ്രെഡവറുടെ അനാസ്ഥയെന്ന് നാട്ടുകാര്‍; പൊലിഞ്ഞത് ഒമ്പത്കാരന്റെ ജീവന്‍
  • ടിപ്പര്‍ ലോറി സ്‌ക്കൂട്ടറിലിടിച്ച് ഒമ്പത് വയസുകാരന്‍ മരിച്ചു
  • നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ യൂണിറ്റ് റേഡിയോ തൊറാപ്പി യൂണിറ്റ് സജ്ജമായി
  • തളര്‍ന്ന് കിടക്കുന്ന യുവതിയെ പീഡിപ്പിച്ച സംഭവം; പ്രതി കീഴടങ്ങി;അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്റ് ചെയ്തു
  • കാര്‍ സ്‌ക്കൂട്ടറിലിടിച്ച്  അധ്യാപകന്‍ മരിച്ചു
  • കുറുവ ദ്വീപില്‍ പ്രവേശനം ലഭിക്കാന്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കി ;നിലവിലെ ടോക്കന്‍ സമ്പ്രദായം ദുര്‍വിനിയോഗം ചെയ്യുന്ന പശ്ചാത്തലത്തിലാണ് തീരുമാനം 
  • വീട്ടുമുറ്റത്ത് സൈക്കിളോടിക്കുകയായിരുന്ന കുട്ടികളുടെ മേലേക്ക് നിയന്ത്രണംവിട്ട കാറിടിച്ചു കയറി;രണ്ട് കുട്ടികള്‍ മെഡിക്കല്‍ കോളേജില്‍; ഒരാള്‍ ജില്ലാശുപത്രിയില്‍ ചികിത്സയില്‍
  • ജില്ലാകളക്ടര്‍ പരാതി പരിഹാര അദാലത്ത് നടത്തി
  • ആലത്തൂര്‍ എസ്‌റ്റേറ്റ് ഇനി മുതല്‍ സര്‍ക്കാര്‍ ഭൂമി ; ജില്ലാ കളക്ടര്‍ ഉത്തരവിറക്കി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2016- OpenNewser powered by Alvaro Solutions
Show