തണല്‍ അക്ഷരമഴ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു
മാനന്തവാടി:തണല്‍ അക്ഷരമഴ പുസ്തകോത്സവത്തോടനുബന്ധിച്ച് ഡോക്യുമെന്ററി പ്രദര്‍ശനം നടന്നു. കേരളത്തിന്റെ രാജ്യാന്തര ഹ്രസ്വചിത്ര ചലചിത്രമേളയില്‍ മികച്ച ഡോക്യുമെന്ററിയായി തിരഞ്ഞെടുക്കപ്പെട്ട 'A bellad of Maladies' ' ആണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്. ബാബു ഫിലിപ്പ് കുടക്കച്ചിറ ഡോക്യുമെന്ററിയെക്കുറിച്ച് വിശദീകരിച്ചു. കേരളത്തിന്റെ രാജ്യാന്തര ഹ്രസ്വചിത്ര ചലചിത്രമേളയില്‍ ഏറെ ശ്രദ്ധേയമായ velvet Revolution ഏപ്രില്‍ 8 ഞായറാഴ്ച ആറ് മണിക്ക് ബി.ആര്.സി ഹാളില്‍ പ്രദര്‍ശിപ്പിക്കും. സംഘര്ഷമുഖത്തെ വനിതാ ജേര്‍ണലിസ്റ്റുകളുടെ അനുഭവങ്ങളാണ് ഈ ഡോക്യുമെന്ററി ദൃശ്യവത്കരിക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍