ലോകാരോഗ്യ ദിനാചരണം നടത്തി
ലോകാരോഗ്യ ദിനാചരണം ജില്ലാതല ഉദ്ഘാടനം പൊരുന്നന്നൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാ രാമന് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.കെ.സി. മൈമൂന അധ്യക്ഷത വഹിച്ചു. ടെക്നിക്കല്‍ അസിസ്റ്റന്റ് സി.സി.ബാലന്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ജാഫര്‍ ബീരാളി തക്കാവില്‍ എന്നിവര്‍ സംസാരിച്ചു. ഇതോടനുബന്ധിച്ച് നടന്ന സെമിനാറില്‍ ജീവിത ശൈലീ രോഗ നിയന്ത്രണം എന്ന വിഷയത്തില്‍ അര്‍ബന്‍ ആര്.സി.എച്ച്. ഓഫീസര്‍ ഡോ.കെ.എസ്. അജയന് സെഷന് അവതരിപ്പിച്ചു.നാലാംമൈല്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച കൂട്ട നടത്തം ജില്ലാ മാസ് മീഡിയ ഓഫീസര്‍ കെ.ഇ.ഇബ്രാഹിം ഫ്ളാഗ് ഓഫ് ചെയ്തു. പരിപാടിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, അംഗണ്‍വാടി വര്‍ക്കര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവല്‍ പങ്കെടുത്തു.ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ കെ.കെ.ജോണ്സണ് നന്ദി പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍