സായാഹ്ന ധര്‍ണ്ണ നടത്തി
മാനന്തവാടി:പാണ്ടിക്കടവ് -കല്ലോടി റോഡ് വീതികൂട്ടി റീടാറിംഗ് നടത്താനുള്ള പ്രവര്‍ത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍വേണ്ടി ഉദ്ഘാടനം നടത്തി ജനങ്ങളെ വഞ്ചിച്ച ഒ.ആര് കേളു .എം എല്‍ എ യുടെയും പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടെയും ജനവഞ്ചനക്കെതിരെ എടവക പഞ്ചായത്ത് പാണ്ടിക്കടവ് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സയാഹ്ന ധര്‍ണ്ണ നടത്തി.എടവക പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അബ്ദുള്ള മുളിയാട്ട് ധര്‍ണ്ണ ഉദ്ഘാടനം ചെയതു.ശാഖാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഫൈസല്‍ കോമ്പി സ്വാഗതവും മുസ്തഫ തയ്യള്ളതില്‍ നന്ദിയും പറഞ്ഞു. ശാഖാ പ്രസിഡണ്ട് റസാക്ക് അയങ്കി,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നജ്മുദ്ധീന്‍ മൂടമ്പത്ത്, സമദ് പി വി ,മായന്‍ വളപന് ,സലാം മണ്ണാര് അസ്ഹറുദ്ധീന് കല്ലായി തോട്ടാന്‍ മൊയതുട്ടി എന്നിവര്‍ പ്രസംഗിച്ചു അഹമദ് കുട്ടി ബ്രാന് ,ബഷീര്‍ രണ്ടില, സുബൈര്‍ അരീക്കപ്പുറം ,അന്ത്രു അരീക്കപ്പുറം ,ജാബിര്‍,മുഹമ്മദ് , നദീര്‍ എന്നിവര്‍ സംബന്ധിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍