എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കാളിന്ദിയില്‍ മുങ്ങി മരിച്ചു
തിരുനെല്ലി:കോഴിക്കോട് ചാത്തമംഗലം റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജ് (എന്‍.ഐ.ടി) ഒന്നാം വര്‍ഷ ബി ടെക് വിദ്യാര്‍ത്ഥിയും കൊല്ലം മീനാട് താഴം മിഡില്‍ തിരുവാതിര വീട്ടില്‍ അയ്യപ്പന് പിള്ളയുടെ മകനുമായ എ.ആര് ഗോകുല്‍ (19) ആണ് മരിച്ചത്്. ഇന്ന് രാവിലെ തിരുനെല്ലി കാളിന്ദി പുഴയിലെ തടയണയക്ക് സമീപം കുളിക്കുന്നതിനിടെ കല്ലിടുക്കില്‍ മുങ്ങി പോകുകകയായിരുന്നു. തുടര്‍ന്ന് കൂടെയുണ്ടായിരുന്നവര്‍ ഗോകുലിനെ പുറത്തെടുത്ത് അപ്പപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചൂവെങ്കിലും മരിക്കുകകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് കോളേജിലെ 85 കുട്ടികള്‍ വയനാട് സന്ദര്‍ശനത്തിനായെത്തിയത്. ഇവര്‍ തിരുനെല്ലിയിലെ സ്വകാര്യ റിസോര്‍ട്ടിലാണ് താമസിച്ചത്. തുടര്‍ന്ന് രാവിലെ സുഹൃത്തുക്കളോടൊപ്പം കുളിക്കാനായി സമീപത്തെ പുഴയിലേക്ക് പോയതായിരുന്നു ഗോകുല്‍. മൃതദേഹം നാളെ ജില്ലാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍