അക്ഷരമഴ പുസ്തകോത്സവത്തിന് തുടക്കമായി.
മാനന്തവാടി തണല്‍ എഡ്യൂക്കേഷണല്‍ ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന അക്ഷരമഴ പുസ്തകോത്സവത്തിന് തുടക്കമായി.പുസ്തകോത്സവം മാനന്തവാടി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പ്രതിഭാശശി ഉത്ഘാടം ചെയ്തു.തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് എന്‍ ജെ ഷജിത്ത്, ബാബു ഫിലിപ്പ്, ഡി.സി ബുക്ക് മാനേജര്‍ പി എന്‍ പ്രസാദ്,സത്യന് മാസ്റ്റര്‍,തണല്‍ സെക്രട്ടറി എ.കെ.സുമേഷ് ,പ്രസിഡന്റ് വിപിന്‍ കെ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. മാനന്തവാടി ഓഫീസേഴ്സ് ക്ലബ്ബിലാണ് ഡി.സി ബുക്സിന്റെ സഹകരണത്തോടെ പുസ്തകമേള നടക്കുന്നത്. ഏപ്രില്‍ 13നാണ് പുസ്തകമേള സമാപിക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍