രാത്രിയാത്രാ നിരോധനത്തിനെതിരെ പ്രതിഷേധ സദസ്
മാനന്തവാടി : മാനന്തവാടി ബാവലി മൈസൂര്‍ റോഡിലെ രാത്രിയാത്രാ നിരോധനംമാനന്തവാടിമര്ച്ചന്റ്സ് അസോസിയേഷന് പ്രത്യക്ഷ സമരത്തിലേക്ക്കടക്കുന്നതിന്റെഭാഗമായി ഗാന്ധിപാര്‍ക്കില്‍ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. നിരോധനത്തില്‍ ഇളവ്വരുത്തുന്നതിനായി കര്‍ണാടകയിലെ പ്രമുഖ രാഷ്ടീയകക്ഷി നേതാക്കള കാണാനുംതീരുമാനിച്ചിട്ടുണ്ട്. 2008 മുതല്‍ മൈസൂര്‍ ജില്ലാ കലക്ടര്‍ ഏര്പ്പെടുത്തിയഗതാഗത നിരോധനം വൈകിട്ട് 6 മണി മുതല്‍ രാവിലെ 6 മണി വരെയാണ്.ബാവലി മുതല്ഉദ്ബുര് വരെയുള്ള 16 കിലോമീറ്റര്‍ വനപാതയിലൂടെ വാഹനങ്ങള്‍ ഓടാന്‍ പാടില്ലഎന്നതാണ് ഉത്തരവ്.പ്രസ്തുതസമയത്തില് മാറ്റം വരുത്തി രാത്രി 9 മണിവരെയെങ്കിലും ഗതാഗതം അനുവദിക്കണമെന്നാവശ്വപ്പെട്ടാണ് മാനന്തവാടിമര്‍ച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സദസ്സ്സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അസ്മത്ത് ഉദ്ഘാടനം ചെയ്തു. മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് കെ. ഉസ്മാന് അധ്യക്ഷതവഹിച്ചു. ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. പൈലി, കടവത്ത്മുഹമ്മദ്, ജേക്കബ് സെബാസ്റ്റ്യന്‍, ജി.കെ. മാധവന്, അഡ്വ.എന്‍.കെ. വര്‍ഗീസ്, കെ.സെയ്ദ്, എം.ജി. ബിജു, കെ.എം. ഷിനോജ്, പി. സൂപ്പി, കമ്മന മോഹനന്, സി.കുഞ്ഞബ്ദുള്ള, ജോസഫ് കളപ്പുര, ബാബു ഫിലിപ്പ്, പി.വി. മഹേഷ്, പി ഷിബി,എം.വി സുരേന്ദ്രന്, ജോണ്സണ് ജോണ്‍, എം.കെ.ശിഹാബുദ്ദീന്, എന്നിവര്‍ പ്രസംഗിച്ചു.രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് ഭാവിയില്‍ സ്വീകരിക്കേണ്ട പ്രക്ഷോഭപരിപാടികള്‍ എന്തൊക്കെ വേണമെന്ന് പൊതുജനങ്ങള്‍ക്ക് നിര്ദ്ദേശിക്കുന്നതിന്വേണ്ടി ഗാന്ധി പാര്‍ക്കില്‍ ബോക്സ് സ്ഥാപിച്ചിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍