തിരുനാളിന് കൊടിയേറി
പുല്‍പ്പള്ളി സുരഭിക്കവല കപ്പേളയില്വി.സെബസ്ത്യാനോസിന്റയും, വി.യൂദാ തദ്ദേവുസിന്റയും 9 ദിവസം നിണ്ടുനില്‍ക്കുന്ന തിരുനാളിന് തുടക്കമായി.തിരുനാളിന് തുടക്കം കുറിച്ച് ഇടവക വികാരി ഫാ.ചാണ്ടി പുനക്കാട്ട് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു.ഏപ്രില്‍ 7 മുതല്‍ 13 വരെ 6.15 ന് വി.കുര്‍ബാനയും നൊവേനയും നടക്കും.പ്രധാന തിരുനാള്‍ ദിനമായ 14 ന് 4.30 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന,വചന സന്ദേശം,നൊവേന,6.30 ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം എന്നിവ നടക്കും.ഫാ.അനീഷ് ആലുങ്കല്‍ നേതൃത്വം നല്‍കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍