ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് എച്ച്എംസി ജീവനക്കാര്‍; നല്‍കാത്ത പക്ഷം പരസ്യ പ്രതിഷേധം
മാനന്തവാടി:ജില്ലാ ആശുപത്രിയിലെ എച്ച്എംസി ജീവനക്കാര്‍ ശമ്പള വര്ധനവ്ആവശ്യപെട്ട് നിവേദനം നല്കി. ജില്ലാപഞ്ചായത്തിന്റെ കീഴിലുള്ള ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി നിയമിച്ചജീവനക്കാര്ക്ക് നിലവില്‍ നാമമാത്രമായ ശമ്പളം മാത്രമാണ് ലഭിക്കുന്നത്. നാളെനടക്കുന്ന എച്ച്എംസി യോഗത്തില്‍ ശമ്പള വര്‍ധനവ് ആവശ്യപെട്ട് നല്കിയനിവേദനത്തോട് അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികള്ആരംഭിക്കുന്നതിന് യോഗം തീരുമാനിച്ചു.ജീവനക്കാരുടെ യോഗം സ്റ്റാഫ് കൗണ്‍സില്‍സെക്രട്ടറി സി.കെ. മനോജ് ഉദ്ഘാടനം ചെയ്തു. താ എ.പി. ബാവ, നീതു, ജോസ്,അസ്മാബി, ഷിബു, സുഭാഷ്, ബാവ, സിനി, ജോസ് വര്‍ഗീസ്, നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍