'എന്ന് സ്വന്തം ചക്ക';മികവുത്സവം നടത്തി
വെണ്ണിയോട് :വെണ്ണിയോട് എസ്.എ.എല്‍.പി. സ്കൂളിലെ കുരുന്നു പ്രതിഭകള്‍ മികവുത്സവം എന്ന പേരില്‍ പഠന നേട്ടങ്ങള്‍ പൊതു വേദിയില്‍ അവതരിപ്പിച്ചു.കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കപ്പെട്ട 'ചക്ക'യുടെ മാഹാത്മ്യം വിളിച്ചോതിയായിരുന്നു അവതരണം. കുട്ടികള്‍ തല്‍സമയം ചക്ക പാട്ടുകള്‍, കഥകള്‍, കത്തുകള്‍, പാചകക്കുറിപ്പുകള്‍, കടങ്കഥകള്‍, കുസൃതി ചോദ്യങ്ങള്‍, ചിത്രങ്ങള്‍ എന്നിവ മലയാളത്തിലും, ഇംഗ്ലീഷിലും തയ്യാറാക്കി. കോട്ടത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. എന്‍. ഉണ്ണികൃഷ്ണന്, അധ്യാപകരായ ദിവ്യ അഗസ്ററിന്, ജ്യോതി പി, ജിന്‍സി മാതൃു, ശരത് റാം, സിമി എം, പി. ടി. എ (പതിനിധി ശുഭ സതീഷ്, അ0ഗണ്വാടി ടീച്ചര്‍ ശോഭന എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍