ജാതി ഭ്രഷ്ടിനും അനാചാരങ്ങള്‍ക്കുമെതിരെ ജനാധിപത്യ പൊതുസദസ്സ്
സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതി ഭ്രഷ്ടിനും അനാചാരങ്ങള്‍ക്കുമെതിരെ സിപിഐ എംഎല് റെഡ് ഫ്ളാഗിന്റെ നേതൃത്വത്തില്‍ മാനന്തവാടി ഗാന്ധിപാര്ക്കില്വെച്ച് നാളെ വൈകുന്നേരം 4 മണിക്ക് ജനാധിപത്യ കൂട്ടായ്മ നടത്തും. സിപിഐഎംഎല്‍ റെഡ് ഫ്ളാഗ് സംസ്ഥാന സെക്രട്ടറി പിസി ഉണ്ണിചെക്കന്‍ പരിപാടി ഉത്ഘാടനം ചെയ്യും. ജനാധിപത്യ വനിതാ സംഘടന പ്രതിനിധി ടി ദേവി, എംകെ അനില്‍, സുലോചന മീനങ്ങാടി, എഎന്‍ സലീംകുമാര്‍,കെഎം ഫ്രാന്‍സിസ് ,രഞ്ജിത്ത് കമ്മന, ഡെന്നീസ് കണിയാരം തുടങ്ങിയവര്‍ സംസാരിക്കും. മാനന്തവാടി എരുമത്തെരുവില്‍ പ്രണയവിവാഹം കഴിച്ചതിന്റെ പേരില്‍ ഊരുവിലക്ക് അനുഭവിക്കുന്ന കുടുംബത്തിന് നീതി ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് ഇത്തരമൊരു കൂട്ടായ്മക്ക് പിന്നിലെന്ന് സംഘാടകര്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍