പരിയാരം പാറക്കല്‍ മഖാം ഉറൂസ് ആരംഭിച്ചു
മുട്ടില്‍ പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴിലുള്ള പാറക്കല്‍ മഖാമില്‍ ഉറൂസ് ആരംഭിച്ചു.മഹല്ല് പ്രസിഡണ്ട് സി നൂറുദ്ദീന്‍ ഹാജി പതാക ഉയര്‍ത്തി.ഖത്തീബ് കെ മൊയ്തു മൗലവി പ്രാര്‍ത്ഥന നടത്തി.അബ്ദു റഹ്മാന് ഹാജി,കെ.മുഹമ്മദലി, പി.എസ് അബ്ദുള്ള,ഒ.കെ സക്കീര്‍,എം മുഹമ്മദ്, എം.കെ ഇസ്മായില്‍, മുഹമ്മദ് കുട്ടി എന്നിവര്‍ നേതൃത്വം നല്കി.നാളെ (ഏപ്രില്‍ 7)ഉച്ചയ്ക്ക് 12.30ന് അന്നദാനം, രാത്രി 7 മണിക്ക് സയ്യിദ് ഷിഹാബുദ്ദീന് തങ്ങള്‍ വാഫി കാവന്നൂര്‍ നേതൃത്വം നല്കുന്ന ദുആ മജ്ലിസ് എന്നിവ നടക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍